ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി രൂപാ ലഭിക്കുന്ന ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില

രേണുക വേണു| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2024 (14:00 IST)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ടിക്കറ്റിന് സൂപ്പര്‍ വില്‍പ്പന. ബമ്പര്‍ ടിക്കറ്റിനായി 16 ലക്ഷം ടിക്കറ്റുകള്‍ ആണ് ഇതുവരെ അച്ചടിച്ചത്. എന്നാല്‍ ആവശ്യം അനുസരിച്ച് ടിക്കറ്റിന്റെ അച്ചടി വര്‍ധിപ്പിക്കും എന്നാണ് അധികാരികള്‍ പറയുന്നത്.

ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി രൂപാ ലഭിക്കുന്ന ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില. സംസ്ഥാനത്ത് പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി 20 പേര്‍ക്ക് വീതം ലഭിക്കുമ്പോള്‍ 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നുവീതം എന്ന ക്രമത്തില്‍ 30 പേര്‍ക്കു മൂന്നാം സമ്മാനം ലഭിക്കും.

2025 ഫെബ്രുവരി അഞ്ചിനാണ് ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. അതേസമയം ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് ഒരുഘട്ടത്തില്‍ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു. ഇതിന്റെ നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലായിരുന്നു ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധം ഉയര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :