യൂബര്‍ ബലാത്സംഗക്കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ 23ന്

യൂബര്‍ ബലാത്സംഗക്കേസ് , ഹൈക്കോടതി , ബലാത്സംഗം , ശിവ് കുമാര്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (12:25 IST)
യൂബര്‍ കാറിനുള്ളില്‍ യാത്രക്കാരിയായ ഫിനാന്‍സ് എക്സിക്യൂട്ടീവിനെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി ശിവ് കുമാര്‍ കുറ്റക്കാരനെന്നു ഡല്‍ഹി ഹൈക്കോടതി. ശിക്ഷ 23നു പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. ഏഴാം തീയതി വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

2014 ഡിസംബർ അഞ്ചിനാണ് ഡൽഹിയിൽ യൂബർ യാത്രക്കാരിയായ ഗുഡ്ഗാവിലെ ഫിനാൻസ് എക്‌സിക്യൂട്ടീവ് ബലാത്സംഗം ചെയ്യപ്പെട്ടത്. തട്ടിക്കൊണ്ടു പോകല്‍, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജീവപര്യന്തം തടവ് ലഭിയ്ക്കാനാണ് സാദ്ധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഐപിസി 366, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്.

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ശിവ് കുമാര്‍ കാറിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുഡ്ഗാവില്‍ ജോലി ചെയ്യുന്ന യുവതി ഇന്ദര്‍ലോക്കിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ഏഴാം തീയതി തന്നെ പ്രതിയായ ശിവകുമാര്‍ യാദവിനെ പൊലീസ് മധുരയില്‍ നിന്നും അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :