ക്യാമ്പസുകളിൽ വിദ്യാർഥികളും അധ്യാപകരും വാഹനങ്ങള്‍ കയറ്റേണ്ട, രാത്രി ഒമ്പത് മണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല: ഹൈക്കോടതി

ഹൈക്കോടതി  , കോളേജ് ക്യാമ്പസ് , കോളേജ് മാനേജ്മെന്റ് , തിരുവനന്തപുരം കോളേജ് ഒഫ് എ‌ഞ്ചിനിയറിംഗ്
കൊച്ചി| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (11:21 IST)
വിദ്യാർഥികളുടെ വാഹനങ്ങൾ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കി. വിലക്ക് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴയീടക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. അധ്യാപകരുടെ വാഹനങ്ങൾക്കും ക്യാമ്പസിനുള്ളിൽ വിലക്ക് ഏര്‍പ്പെടുത്തും. ക്യാമ്പസുകള്‍ വിദ്യാർത്ഥികളുടെ കായികക്ഷമത പരീക്ഷിക്കാനുള്ള ഇടമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാത്രി ഒമ്പത് മണിക്ക് ശേഷം ക്യാമ്പസുകളില്‍ ആഘോഷങ്ങൾ പാടില്ല. പരിപാടി വൈകുമെന്ന് തോന്നിയാല്‍ നേരത്തെ തന്നെ പരിപാടികള്‍ ആരംഭിക്കണം. കോടതിയുടെ ഉത്തരവ് പേപ്പറില്‍ മാത്രമായി ഒതുങ്ങാന്‍ അനുവദിക്കില്ല. കോടതി ഉത്തരവ് നടപ്പാക്കാന്‍ അതാത് കോളേജ് മാനേജ്മെന്റുകള്‍ക്കും അധികൃതര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ക്യാമ്പസിന് പുറത്ത് വിദ്യാർഥികളുടെ വാഹനങ്ങൾക്കായി പാർക്കിംഗ് ഏരിയ നിർമ്മിക്കണം. ക്യാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം കോളേജ് ഒഫ് എ‌ഞ്ചിനിയറിംഗിൽ വിദ്യാർഥിനി വാഹനം ഇടിച്ച് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :