കൊച്ചി|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (15:17 IST)
കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ച 9 പേര്‍ക്കെതിരെ
യു എ പി എ നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതിനിടെ ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മുഖംമൂടി ധരിച്ച ഏതാനും പേരാണ് സ്ഥാപനം തകര്‍ത്തതെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട് ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ അക്രമികളെ കണ്ടെത്തുന്നതിനായി പനമ്പിളളിനഗറിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിച്ച് വരികയാണ്.
ഇന്നലെ രാവിലെ 7.55നാണ് കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിക്കപ്പെട്ടത്.അക്രമണത്തിന് ശേഷം സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ ലഘുലേഖകളും അക്രമികള്‍ സംഭവസ്ഥലത്ത് വിതറി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.