യുക്രെയിനില്‍ വിമതര്‍ വിമാനത്താവളം ആക്രമിച്ചു

ഡോണെട്സ്ക്| Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (14:48 IST)
യുക്രെയിനില്‍ വിമതര്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. യുക്രെയിനിലെ ഡോണെട്സ്ക് വിമാത്താവളത്തിലാണ് വിമതര്‍ ആക്രമണം നടത്തിയത്.എന്നാല്‍ വിമതരുടെ ആക്രമണം തടഞ്ഞതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


വെള്ളിയാഴ്ച രാത്രിയാണ് വിമാത്താവളം കൈയടക്കാനുള്ള നീക്കം വിമതര്‍ ആരംഭിച്ചത്.യുദ്ധത്തില്‍ വിഷമത അനുഭവിക്കുന്ന വിമതര്‍ക്ക് അവശ്യസാധങ്ങള്‍ എത്തിക്കാന്‍ റഷ്യ അയച്ച ട്രക്കുകള്‍ യുക്രെയ്നില്‍ കടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു വിമത ആക്രമണം.


വെള്ളിയാഴ്ച രാത്രി പോരാട്ടം ആരംഭിച്ച വിമതരെ മണിക്കൂറുകള്‍ നീണ്ടപോരാട്ടത്തിനൊടുവിലാണ് യുക്രെയ്ന്‍ സൈന്യം വിമാത്താവളത്തില്‍നിന്നും തുരത്തിയത്. വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഡോണെട്സ്ക് വിമാത്താവളത്തിനു സമീപമുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ തകര്‍ന്നു. ആക്രമണത്തില്‍ ആളപായമൊന്നുമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :