ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ വിട്ടുവീഴ്ച പാടില്ല: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| Last Modified ശനി, 23 ഓഗസ്റ്റ് 2014 (19:17 IST)
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവണ്‍‌മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഹോട്ടല്‍ ഉടമകളെ നിലയ്ക്കുനിര്‍ത്തണം. ജനങ്ങളില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കണം. പദ്ധതികള്‍ കൊണ്ടുവരാന്‍ എളുപ്പമാണ്. എന്നാല്‍ അത് വിജയകരമായി നടപ്പാക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ആരോഗ്യമുള്ള തലമുറയെയാണ് വാര്‍ത്തെടുക്കേണ്ടത്. അമിതാഹാരം ശരീരത്തിന് ആപത്താണ്. ഫാസ്റ്റ്ഫുഡ്/ജംഗ് ഫുഡ് സംസ്‌കാരമാണ് കൂടുതയാലുള്ളത്. പുറമേ അലങ്കരിച്ച ബോര്‍ഡുകള്‍ വച്ചും എന്നാല്‍ വൃത്തിഹീനമായ അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ കാര്യക്ഷമമായ ഇടപെടലുണ്ടാവണം. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാം. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഇത്തരം ഹോട്ടലുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. പോലീസിന്റെ സഹകരണം ഇക്കാര്യത്തില്‍ ലഭ്യമാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :