തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

അടച്ചുറപ്പില്ലാത്ത വീടിന്‍റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു.

Last Modified വെള്ളി, 14 ജൂണ്‍ 2019 (09:55 IST)
വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീ‍ഡിപ്പിച്ചവർ അറസ്റ്റിൽ. മേൽവെട്ടൂർ സ്വദേശികളായ അനിൽകുമാർ, രതീഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 52കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം.

അടച്ചുറപ്പില്ലാത്ത വീടിന്‍റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു. മുഖത്തും ശരീരത്തും മുറിവേൽപ്പിച്ചു. സ്ത്രീയുടെ ഭർത്താവ് വീടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :