ബാലികയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി രണ്ടാനച്ഛന്‍

ഭാര്യയുടെ മകളെ തട്ടിക്കൊണ്ട് പോയി 20 വർഷം ബലാത്സംഗം ചെയ്തു...

Last Modified വെള്ളി, 14 ജൂണ്‍ 2019 (08:22 IST)
ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ആം വയസ്സില്‍ തട്ടിക്കൊണ്ടു പോയി 20 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. 20 വർഷത്തോളം നീണ്ട പീഡനത്തിനിടയിൽ പെൺകുട്ടി ജന്മം നൽകിയത് 9 കുട്ടികൾക്ക്.

63 വയസ്സുള്ള ഹെന്റി മൈക്കള്‍ പിയറ്റാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം ചെയ്തത്. ഒക്ലഹോമയിലെ വീട്ടില്‍നിന്ന് 1997-ലാണ് 12-ആം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിനെ മൈക്കല്‍ പിയേറ്റ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ തടവിൽ നിന്നും അടുത്തിടെയാണ് റോസലിൻ രക്ഷപെട്ടത്.

19 വര്‍ഷത്തോളം ഇത്തരത്തില്‍ തടവില്‍ കഴിയേണ്ടിവന്ന റോസലിന്‍ ഇതിനിടെ ഒമ്പതുവട്ടം പ്രസവിച്ചു. 2016-ല്‍ മൈക്കലിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് മെക്സിക്കോയിലുള്ള മക്കളുടെ അടുത്ത് മടങ്ങിയെത്തിയ റോസലിന്‍, താന്‍ നേരിട്ട പീഡനം പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും തനിക്ക് മനസ്സിലായിരുന്നില്ലെന്ന് റോസലിന്‍ പറയുന്നു. 12 വയസ്സുമാത്രമുള്ള ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്ന് അറിയില്ലെന്നും അവർ പറയുന്നു.

റോസലിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അവരുടെ അമ്മ മൈക്കലുമായി പ്രണയത്തിലാകുന്നത്. അക്കാലത്തുതന്നെ മൈക്കല്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് റോസലിന്‍ പറയുന്നു. റോസലിന്റെ അമ്മയെയും മൈക്കല്‍ മര്‍ദിക്കുമായിരുന്നു. മര്‍ദനം സഹിക്കവയ്യാതെ 1997-ല്‍ അമ്മ മൈക്കലുമായി പിണങ്ങി. ഇതിന് പ്രതികാരം വീട്ടാനാണ് അയാള്‍ റോസലിനെ തട്ടിയെടുത്ത്.

15-ആം വയസ്സിലാണ് റോസലിന്‍ ആദ്യ കുട്ടിയെ പ്രസവിച്ചത്. തന്റെ ഒമ്പത് കുട്ടികളും ബലാത്സംഗത്തെ തുടര്‍ന്നുണ്ടായതാണെന്ന് റോസലിന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :