വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - 30 പേര്‍ക്ക് പരിക്ക്

ചിക്കമഗളൂരു, ശനി, 9 സെപ്‌റ്റംബര്‍ 2017 (07:46 IST)

Widgets Magazine
ACCIDENT , KARNATAKA  , KERALA NEWS ,  MALAYALAM NEWS , അപകടം , മരണം , ബസ് അപകടം ,  കോട്ടയം,  പഠന യാത്ര

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞു രണ്ടു വിദ്യാർഥിനികൾ മരിച്ചു. മുപ്പതുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥിനികളായ മുണ്ടക്കയം വരിക്കാനി വളയത്തില്‍ വീട്ടില്‍ മെറിന്‍ സെബാസ്റ്റ്യന്‍, സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പാലീത്തുമോളേല്‍ ഐറിന്‍ മരിയ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
 
ഇന്നലെ രാത്രി ഒൻപതുമണിയോടെ മാഗഡി അണക്കെട്ടിനു സമീപത്തുവച്ചാണ് അപകടം നടന്നത്. കനത്ത മഴയായതിനാല്‍ റോഡിൽ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡാമിന് സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ബസിനടിയില്‍പ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ശക്തമായ പ്രതികരണവുമായി എആര്‍ റഹ്‌മാന്‍ രംഗത്ത്

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

news

രക്തബാങ്കില്‍ നിന്നും പഴകിയ രക്തം കുത്തിവച്ചതിനെ തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു - സംഭവം ബീഹാറില്‍

ആശുപത്രിയിലെ രക്തബാങ്കില്‍ നിന്നും പഴകിയ രക്തം സ്വീകരിച്ച എട്ടു രോഗികൾക്കു മരിച്ചു. ബിഹാർ ...

news

ദിലീപിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല; ജയില്‍ സന്ദര്‍ശനത്തിന് വിലക്ക് - കു​ടും​ബ​ത്തി​നും പ്ര​മു​ഖ​ർ​ക്കും മാ​ത്രം അ​നു​മ​തി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ...

Widgets Magazine