പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാമുകനും സുഹൃത്തും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

koothuparamba, rape, police, arrest, love കൂത്തുപറമ്പ്, പീഡനം, പൊലീസ്, അറസ്റ്റ്, ലൌ
കൂത്തുപറമ്പ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (13:54 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെരുമ്പായിയിലെ പ്രാര്‍ത്ഥനാ നിവാസില്‍ ലിബേഷ് (32), ഉരുവച്ചാലില്‍ ശരണ്യാ നിവാസില്‍ രാഹുല്‍ (32) എന്നിവരാണ് പൊലീസ് വലയിലായത്.

സ്വകാര്യ ബസ് ജീവനക്കാരനായ രാഹുലിനൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി താമസിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ബന്ധുവായ ലിബേഷിന്‍റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യാ ശ്രമം നടത്തിയെന്നും പിന്നീട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നും പതിനേഴുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കി.

എന്നാല്‍ ഇതിനു ശേഷം കുട്ടി കാമുകനായ രാഹുലിനൊപ്പം പോവുകയായിരുന്നു എന്നാണു അറിഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ലിബേഷും രാഹുലും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞതായാണു റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂത്തുപറമ്പ് സി.ഐ. കെ.പി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :