സ്വര്‍ണക്കടത്ത് സൂത്രധാരക സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ശ്രീനു എസ്| Last Updated: ചൊവ്വ, 7 ജൂലൈ 2020 (08:05 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ 15കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ സൂത്രധാരക സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഐടി വകുപ്പില്‍ സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് ഉണ്ടായിരുന്നത്. നിലവില്‍ സ്വപ്‌ന സുരേഷ് ഒളിവിലാണ്.

അതേസമയം സ്വപ്‌ന സുരേഷ് ഒളിവിലായതിന് പിന്നില്‍ ഉന്നത ബന്ധമെന്ന് സൂചനകിട്ടി. സ്വര്‍ണം പിടിക്കുന്നതിന് തലേദിവസം തന്നെ ഇവര്‍ സ്ഥലം വിട്ടുവെന്നാണ് വിവരം. തിരുവനന്തപുരം അമ്പലമുക്കിലെ ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ റെയിഡില്‍ കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് ഇത് സ്ഥിരീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :