രാജ്യ തലസ്ഥാനത്ത് അടങ്ങാത്ത ആശങ്ക, ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 7 ജൂലൈ 2020 (07:34 IST)
ഡൽഹി: തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനത്തിൽ അതിവേഗ വർധന. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 1379 പേർക്കാണ് ഡൽഹിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,823 ആയി. 25,620 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 72,088 പേർ രോഗമുക്തി നേടി. കഴിഞ്ഞദിവസം മാത്രം 48 പേരാണ് ഡൽഹിയിൽ മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,115 ആയി ഉയർന്നു.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗ്യുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം മാത്രം 5,368 പേർക്ക് മഹാാരഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2,11,987 ആയി. 204 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. 9026 പേരാണ് മഹാരാഷ്ട്രയിൽ അകെ മരണപ്പെട്ടത്. 87,681 പേരാണ് നിലവിൽ ചികിത്സയിലുള്ളത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :