കൈക്കൂലിയായി ലാപ്ടോപ് : റവന്യൂ ഇൻസ്പെക്ടർ സസ്പെൻഷനിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (19:08 IST)
തിരുവനന്തപുരം : കൈക്കൂലിയായി ലാപ്ടോപ് സ്വീകരിച്ച റവന്യൂ ഇൻസ്പെക്ടറെ സർവീസി നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്ത പുരം കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറായ മായ വി എസ് നെയാണ് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്പെൻഡ് ചെയ്തത്. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകാൻ ഇവർ കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ കോളിൻ്റെ ശബ്ദരേഖ പുറത്തു വന്നതോടെ അന്വേഷണ വിധേയമായി ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

കൈക്കൂലിയായി ഇവർ നഗരത്തിലെ ഒരു കെട്ടിട നിർമ്മാണ കരാറുകാരനോട്ടാണ് ലാപ്ടോപ് ആവശ്യപ്പെട്ടത്. മുമ്പും ഇവർക്കെതിരെ പല തവണ സമാന രീതിയിലുള്ള പരാതികൾ ഉണ്ടായിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലിയായി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഇവർക്കെതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇവർക്കെതിരെ രണ്ടു കൗൺസിലർമാരും പരാതി നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :