പുതിയ വീടിനു നമ്പർ കിട്ടാൻ കൈക്കൂലി : ഓവർസിയറും ഡ്രൈവറും വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 16 ഡിസം‌ബര്‍ 2023 (19:09 IST)
മലപ്പുറം: പുതുതായി നിർമ്മിച്ച വീട്ടിനു നമ്പർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചായത്ത് ഓവർസിയറും ഡ്രൈവറും വിജിലൻസിന്റെ പിടിയിലായി. പഞ്ചായത്ത് ഓവര്സിയര് കൊടിഞ്ഞി പണക്കത്താഴം സ്വദേശി പി.ജെഫ്‌സൽ (34), അസിസ്റ്റന്റ് എൻജിനീയറുടെ താത്കാലിക ഡ്രൈവർ പരപ്പനങ്ങാടി പണയങ്ങര ദിജിലേഷ് (36) എന്നിവരാണ് വിജിലൻസ് ഡി.വൈസ്‌.പി ഫിറോസ് എം.ഷഫീഖിന്റെ നേത്യത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.

പരപ്പനങ്ങാടി ചെറുമുക്ക് സ്വദേശി തിലായിൽ ഷഹീർ ബാബു ആണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ മാതാവ് സൈനബയുടെ സ്ഥലത്ത് വീട് നിർമ്മാണം പൂർത്തിയാക്കിയ ശേഷം വീട്ടുനമ്പറിനായി അപേക്ഷിച്ചപ്പോൾ
പ്ലാൻ സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി ഒരു ജനൽ സ്ഥാപിച്ചിട്ടുണ്ടെന്നും അനുമതി നൽകില്ലെന്നും അറിയിച്ചു. കുറെ കഴിഞ്ഞു ഡ്രൈവർ ഫോണിൽ ബന്ധപ്പെട്ടു പണം നൽകിയാൽ നമ്പർ നല്കാമെന്നറിയിച്ചു.

എന്നാൽ ഇതിനായി 1500 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും 3000 രൂപാ വേണമെന്നും പറഞ്ഞു.രണ്ടായിരം പോരെ എന്ന് ചോദിച്ചെങ്കിലും ജനൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നും പറഞ്ഞു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടത്. വിജിലൻസ് നിർദ്ദേശപ്രകാരം മൂവായിരം രൂപ പഞ്ചായത്ത് ഓഫീസിലെത്തി ഡ്രൈവർക്ക് നൽകി. തുടർന്ന് ഇരുവരെയും വിജിലൻസ് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ ഇരുവരെയും കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!
മെഡിക്കല്‍ സ്‌കാനില്‍ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, ...

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച
യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് ...