എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 22 ഒക്ടോബര്‍ 2023 (10:52 IST)
തിരുവനന്തപുരം: വ്യാജ ഡോക്ടർ ചമഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ ഒടുവിൽ കോടതിയിൽ കീഴടങ്ങി.
വിതുര ചെരുപ്പാണി വിനോബാ നികേതനിൽ കുഞ്ഞികൃഷ്ണൻ ആചാരിയുടെ മകൻ മധു എന്ന അമ്പത്തിമൂന്നുകാരനാണ് കീഴടങ്ങിയത്.
പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ ആയുർവേദ ആശുപത്രി നടത്തിപ്പിന്റെ മറവിൽ താൻ ആയുർവേദ ഡോക്ടർ ആണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പലരിൽ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയത്. പണം നൽകിയവർ പിന്നീട് പോലീസിൽ പരാതി നൽകിയിരുന്നു.
ഇപ്പോൾ തൃശൂർ ടൗണിൽ വ്യാജ ഡോക്ടർ ചമഞ്ഞു പുതിയ പേരിൽ ആയുർവേദ ആശുപത്രി നടത്തുകയായിരുന്നു. ഇയാൾ തിരുവനന്തപുരം
വഞ്ചിയൂർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ വിവരം അറിഞ്ഞാണ് ഇപ്പോൾ വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്.