സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 22 സെപ്റ്റംബര്‍ 2022 (08:48 IST)
തിരുവനന്തപുരത്ത് വാടകവീട്ടില്‍ നിന്ന് 158 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 22 കിലോ ഹെറോയിനാണ് ആണ് പിടികൂടിയത്. മയക്കുമരുന്ന് ആഫ്രിക്കയില്‍ നിന്ന് എത്തിച്ചതാണ്. സംഭവത്തില്‍ രമേശ്, സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരാരയില്‍ നിന്നും മയക്കുമരുന്ന് മുംബൈയില്‍ എത്തിച്ചശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. മാര്ക്കോട്ട് കണ്ട്രോള് ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്.