സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (19:34 IST)
പത്തനംതിട്ടയില്‍ 9 വയസ്സുകാരന് വളര്‍ത്തുനായയുടെ കടിയേറ്റു. ആറന്മുള സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്തിനാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ചിട്ടുണ്ട്.
കോഴഞ്ചേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. അതേസമയം വെഞ്ഞാറമൂട് 84കാരനായ വൃദ്ധനെ നായ കടിച്ചു. വൃദ്ധനെ കടിച്ച നായ റബ്ബര്‍ തോട്ടത്തിലെ ഒരു തൊഴിലാളിയെയും കടിച്ചിട്ടുണ്ട്.