തിരുവനന്തപുരത്ത് മൂന്നുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (14:33 IST)
തിരുവനന്തപുരത്ത് മൂന്നുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് ചെയ്തു. വെഞ്ഞാറമൂട് സ്വദേശി ശ്രീജയാണ് മരിച്ചത് ഒന്‍പതും എഴും മൂന്നുംവയസായ കുട്ടികള്‍ക്കാണ് ഇവര്‍ ശീതളപാനിയത്തില്‍ എലിവിഷം നല്‍കിയത്. ഇന്നലെ ജോലികഴിഞ്ഞെത്തിയ ശേഷം ഇവര്‍ കൃത്യം നടത്തുകയായിരുന്നു. അവശനിലയിലായ ശ്രീജയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടികള്‍ക്കും വിഷം നല്‍കിയതായി ഇവര്‍ പറയുകയായിരുന്നു. കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്. ശ്രീജ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :