ദളിത് ഹര്‍ത്താല്‍ എന്തിന് വേണ്ടി എന്ന് പോലും അറിയാതെ പിന്തുണച്ചു; പുലിവാല് പിടിച്ച് കുമ്മനം

ചൊവ്വ, 10 ഏപ്രില്‍ 2018 (12:55 IST)

രാജ്യത്ത് ബിജെപി നടത്തുന്ന ദളിത് കൊലപാതകങ്ങളിലും പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപി കോടതി വഴി നേടിയെടുത്ത വിധിക്കെതിരെ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. 
 
കാര്യമെന്തെന്നറിയാതെ ഹര്‍ത്താലിന് പിന്തുണ അറിയിച്ച കുമ്മനം ഇപ്പോള്‍ പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പിണറായി ഭരണത്തിന്‍മേല്‍ അരങ്ങേറുന്ന ദളിത് വേട്ടയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എന്ന രീതിയിലാണ് കുമ്മനം ഹര്‍ത്താലിനെ സമീപിച്ചിരിക്കുന്നത്.
 
എന്നാല്‍ കാര്യമറിയാതെ തിരക്കിപ്പിടിച്ച് പിന്തുണ പ്രഖ്യാപിച്ച കുമ്മനത്തിന് പോസ്റ്റിനു താഴെ ട്രോള്‍ പൊങ്കാലയാണ്. ‘തന്റെ പാര്‍ട്ടിയില്‍ താന്‍ മാത്രമേ മണ്ടനായിട്ടുള്ളോ എല്ലാവരും ഇങ്ങനെയാണോ’ എന്നിങ്ങനെ ഉയരുന്നു ട്രോളുകള്‍.  
 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
 
ഒരു വിഭാഗം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് കേരളത്തിലെ ഇടത് ഗവണ്‍മെന്റിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധവികാരവും, വര്‍ദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ്.
 
മനുഷ്യന്റെ പ്രത്യക്ഷപ്രതികരണങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളോടാണ്. രാജേഷ്,ജിഷ,മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടര്‍ന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്.
 
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് കൊണ്ടുള്ള കോടതിവിധി, ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. ഈ വിധം നിയമത്തെ ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിവ്യൂഹര്‍ജി നല്‍കിയിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമ പുഃനസ്ഥാപിച്ചപ്പോള്‍ കുപ്പായത്തിന്റെ നിറം കാവി!

ഉത്തര്‍പ്രദേശിലെ ബെറേയ്‌ലിയില്‍ ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തത് ഏറെ ...

news

പരോളില്‍ മമ്മൂട്ടിയെ സഖാവ് അലക്സ് ആക്കാന്‍ ഒരു വ്യക്തമായ കാരണമുണ്ട്...

അജിത് പൂജപ്പുരയുടെ തിരക്കഥയില്‍ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ ഇപ്പോള്‍ ...

news

ദളിത് ഹര്‍ത്താല്‍; ആ ക്രഡിറ്റും കുമ്മനം പിണറായി സര്‍ക്കാരിന് നല്‍കി! - ട്രോളി സോഷ്യല്‍ മീഡിയ

രാജ്യത്ത് ബിജെപി നടത്തുന്ന ദളിത് കൊലപാതകങ്ങളിലും പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിലെ ...

news

റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി അലിഭായി അറസ്റ്റില്‍

മടവൂരിൽ നാടൻപാട്ടുകാരൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അലിഭായി ...

Widgets Magazine