മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ റിമാന്‍‌ഡ് ചെയ്‌തു; വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയേക്കും

അഗളി (പാലക്കാട്), ഞായര്‍, 25 ഫെബ്രുവരി 2018 (15:16 IST)

Tribal men Madhu , Madhu murder case , Madhu , police , മ​ധു , കൊ​ല​പാ​ത​കം , തല്ലിക്കൊന്നു

അ​ട്ട​പ്പാ​യി​ൽ മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 16 പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

പ്രതികള്‍ക്കെതിരെ കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആകെ 16 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരിൽ 11പേരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. അഞ്ചു പേരെ കഴിഞ്ഞ ദിവസം പിടികൂടി.

ഹു​സൈ​ൻ (50), മ​ര​ക്കാ​ർ (33), ഷം​സു​ദീ​ൻ (34), അ​നീ​ഷ് , രാ​ധാ​കൃ​ഷ്ണ​ൻ (34), അ​ബൂ​ബ​ക്ക​ർ (31), സി​ദ്ധീ​ഖ് (38), ഉ​ബൈ​ദ് (25), ന​ജീ​ബ് (33), ജെ​യ്ജു​മോ​ൻ (44), അ​ബ്ദു​ൾ ക​രീം (48), സ​ജീ​വ് (30), സ​തീ​ഷ് (39), ഹ​രീ​ഷ് (34), ബി​ജു, മു​നീ​ർ (28) എ​ന്നീ 16 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. അതേസമയം, മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​രു​സം​ഘ​മാ​ളു​ക​ളാ​ണ് മ​ദു​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​തും തുടര്‍ന്ന് അദ്ദേഹം മരിക്കുന്നതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, വിഭാഗീയത ഇല്ലാതായി; മുഖ്യശത്രു ബിജെപി - കോടിയേരി

സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

news

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും; സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ഏകകണ്ഠമായായി വീണ്ടും തെരഞ്ഞെടുത്തു. ...

news

നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍; ശ്രീദേവിയുടെ മൃതദേഹം രണ്ടു മണിയോടെ മുംബൈയില്‍ എത്തിക്കും - വൈകിയാല്‍ സംസ്‌കാരം നാളെ

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച മുതിർന്ന ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം 2മണിയോടെ ...

news

‘പ്രതികരിക്കാന്‍ വാക്കുകളില്ല, ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനം’ - പ്രിയങ്ക ചോപ്ര

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്. ഇന്ത്യന്‍ ...

Widgets Magazine