ട്രെയിന്‍ യാത്രയ്ക്കിടെ പീഡനശ്രമം: യുവാവ് പിടിയില്‍

  ട്രെയിനില്‍ പീഡനം , പീഡനശ്രമം , ജയന്തി ജനതാ എക്സ്പ്രസ്
കൊല്ലം| jibin| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (17:43 IST)
ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ മുംബൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് വരികയായിരുന്ന ജയന്തി ജനതാ എക്സ്പ്രസ് ട്രെയിനിലാണ്‌ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഇതുമായി ബന്ധപ്പെട്ട് കൊല്ലം ജോനകപ്പുറം സ്വദേശ് സബീര്‍ എന്ന 38 കാരനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉത്സവ കേന്ദ്രങ്ങളില്‍ കച്ചവടം നടത്തുകയാണു ഇയാളുടെ ജോലി. പീഡിപ്പിക്കാന്‍ ശ്രമിച്ച സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

യാത്രക്കാര്‍ ഇയാളെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചെറിയ തോതില്‍ പരുക്കേറ്റു. യുവതിയുടെ മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :