കൊല്ലം|
Rijisha M.|
Last Modified വെള്ളി, 6 ജൂലൈ 2018 (08:08 IST)
റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട ഉടൻ
ട്രെയിൻ എൻജിൻ പാളം തെറ്റി. കൊല്ലം - തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എൻജിനാണു മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിൽനിന്ന് 10 മീറ്റർ നീങ്ങിയ ഉടൻ പാളം തെറ്റിയത്.
ഇന്നു രാവിലെയായിരുന്നു സംഭവം. 6.55ന് പുറപ്പെടേണ്ട ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്. മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല.