ഗവര്‍ണര്‍ പതാക ഉയര്‍ത്തുബോള്‍ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോൺ മുഴക്കി; ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

 ടോമിന്‍ ജെ തച്ചങ്കരി , റിപ്പബ്ലിക് ദിനാഘോഷം , വാഹനം ഹോൺ മുഴക്കി , പതാക
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 26 ജനുവരി 2016 (15:16 IST)
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയതിനെ കുറിച്ച് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.


തച്ചങ്കരി വൈകി ചടങ്ങിനെത്തിയതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. ഗവർണർ ദേശീയ പതാക ഉയർത്തുബോൾ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോൺ മുഴക്കുകയുംഅകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ദേശീയഗാനവും ആലപിക്കുകയായിരുന്നു. ദേശീയഗാനം പാടുബോള്‍ നിശ്ചലമായി നിൽക്കണമെന്നാണ് നിയമം.

അതേസമയം, പരിപാടിയിലേക്ക് വൈകിയെത്തിയ എഡിജിപി ദേശീയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവലിയനിലേക്ക് കടന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ട്രാൻസ്പോർട്ട് ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം യാത്ര പുറപ്പെട്ടതു കൊണ്ടാണ് സ്റ്റേഡിയത്തിലെത്താന്‍ വൈകിയതെന്നാണ് തച്ചങ്കരിയുടെ വിശദീകരണം.

ഗവർണർ സ്ഥലത്തിയ ശേഷം മറ്റ് അതിഥികൾക്കൊന്നും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :