നടന്നത് വമ്പന്‍ ചതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍

  Tomichan mulakupadam , Dileep , Cinema , CBI , highcourt , Ramaleela ,dileep new movie Ramaleela , dileep new movie , Ramaleela stills , Mulakupadam
കൊച്ചി| jibin| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (19:46 IST)
ജനപ്രിയ നടൻ ദിലീപ് നായകനായ രാമലീലയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഹര്‍ജി സ്വീകരിച്ച സിംഗിള്‍ ബഞ്ച് മറുപടിക്കായി സംസ്ഥാന സര്‍ക്കാര്‍, സിബിഎ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

തീയേറ്ററുകളിൽ വിജയകുതിപ്പ് തുടരുന്ന രാമലീലയുടെ വ്യാജ പതിപ്പാണ് 21ന് രാത്രിയോട് കൂടി യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ 30000 പേര്‍ ചിത്രം കാണുകയും ചെയ്‌തു. തിങ്കളാഴ്ചയോടെയാണ് യൂട്യൂബില്‍ നിന്നും ചിത്രം അപ്രത്യക്ഷമായത്.


ഫഹദ് ഫാസില്‍ നായകനായ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ പേരിലാണ് രാമലീല നെറ്റിൽ ഓടിക്കൊണ്ടിരുന്നത്. ചിത്രത്തിൽ തമിഴ് റോക്കേഴ്സ് എന്ന് മാർക്ക് ചെയ്തിട്ടുണ്ട്. തമിഴ് റോക്കേഴ്സിന്‍റെ ഇന്‍റര്‍നെറ്റ് പതിപ്പാണ് ചിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :