വ്യക്തിവിരോധം തീർക്കാനും ദ്രോഹിക്കാനുമാണ് വിജിലൻസ് ശ്രമിക്കുന്നത്: ടോം ജോസ് ഐഎഎസ്

വിജിലന്‍സ് ദ്രോഹിക്കാന്‍ ശ്രമിക്കുന്നതായി ടോംജോസ്

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (10:58 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ടോംജോസ് വിജിലന്‍സിനെതിരെ രംഗത്ത്. തന്നോട് വ്യക്തി വിരോധം തീർക്കാൻ വിജിലൻസ് ശ്രമിക്കുകയാണെന്നു ടോം ജോസ് ആരോപിച്ചു. വിജിലന്‍സിനെതിരെ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആഭ്യന്തര സെക്രട്ടറി അന്വേഷണം പൂർത്തിയാക്കിയ വിഷയത്തിലാണു വിജിലൻസ് വീണ്ടും അന്വേഷണം നടത്തുന്നത്. ദുരുദ്ദേശ്യപരമായാണ് ആദ്യ വിവരങ്ങൾ ശേഖരിക്കാൻ പരിശോധന നടത്തിയത്. തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സർക്കാരിന്റെ പക്കൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയുടെ ആസ്തികൾ കണക്കിലെടുക്കാതെയാണ് ഇപ്പോൾ വിജിലന്‍സ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. ബിനാമിയെന്ന് ആരോപിക്കപ്പെട്ട വ്യക്തി തന്റെ കുടുംബ സുഹൃത്താണ്. ഇക്കര്യത്തില്‍ തനിക്ക് നീതികിട്ടണം. തുടര്‍ന്നുളള തേജോവധം ഒഴിവാക്കണമെന്നും ടോം ജോസ് കത്തില്‍ ആവശ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :