കെ ബാബുവിന്റെ ബിനാമിയെന്നു സംശയിക്കുന്ന ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

kochi, k babu, baburam, vigilance കൊച്ചി, കെ ബാബു, ബാബുറാം, വിജലന്‍സ്
കൊച്ചി| സജിത്ത്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (15:36 IST)
മുന്‍ മന്ത്രി കെ ബാബുവിന്റെ ബിനാമിയെന്നു സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെ 27 വസ്തു ഇടപാടുകളടക്കം കോടികളുടെ ഇടപാടുകളാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. കൂടാതെ 41 ഇടങ്ങളില്‍ ബാബുറാമിന് ഭൂമിയുണ്ടെന്നും കണ്ടെത്തി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച രേഖകളെല്ലാം ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു. ബാബു റാമിനെ വിജിലന്‍സ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യും.

അതിനിടെ, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു വരുകയാണ്. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദ്യം നന്ദകുമാറിന്റെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധിക്കുന്നത്.

രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നന്ദകുമാറില്‍ നിന്നും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. അതേസമയം, കെ ബാബുവിനെതിരായുളള വിജിലന്‍സ് അന്വേഷണം തമിഴ്‌നാട്ടിലെ തേനിയിലേക്ക് നീളുന്നതായാണ് സൂചന. ബാബുവും, ബിനാമികളും മറ്റു സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശീധിക്കുന്നുണ്ട്. കൂടാതെ ബാബുവിന്റെ മക്കളുടെ പേരിലുളള ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :