തുലാവര്‍ഷത്തില്‍ കേരളം നനയുന്നു

തിരുവനന്തപുരം| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (10:02 IST)
സംസ്‌ഥാനത്ത്‌ തുലാവര്‍ഷത്തില്‍ കേരളം നനഞ്ഞുതുടങ്ങി. തിങ്കളാഴ്‌ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു‌. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ്‌ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്‌.

ഒക്‌ടോബര്‍ 20 ന്‌ തുടങ്ങി മൂന്ന്‌ മാസം നീണ്ടു നില്‍ക്കുന്നതാണ്‌ കേരളത്തിലെ തുലാവര്‍ഷം. അപ്രതീക്ഷിതമായി നേരത്തെ പെയ്‌തിറങ്ങിയ മഴയെ തുടര്‍ന്ന്‌ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴയോടൊപ്പം കിഴക്കന്‍ കാറ്റ്‌ ശക്‌തപ്പെട്ടിട്ടുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :