തൃശൂരില്‍ ഇന്നു ഹര്‍ത്താല്‍

തൃശൂര്‍| VISHNU.NL| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (11:09 IST)
തൃശൂരില്‍ ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഇതിനേതുടര്‍ന്ന് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

ഇരിങ്ങാലക്കുട ആലും‌പറമ്പ് ഭഗവതി ക്ഷേത്രത്തിന്റെ പറമ്പിലൂടെ സമീപത്തെ പള്ളിയുടെ തിരുനാള്‍ പ്രദക്ഷിണം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായസംഘര്‍ഷത്തിനിടെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ജില്ലയിലെമ്പാടും നടത്തുന്ന ഹര്‍ത്താലില്‍ ബി‌എം‌എസ്, ബിജെപി,ആര്‍‌എസ്‌എസ് തുടങ്ങിയ സംഘടനകളും പിന്തുണ നല്‍കിയിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് ഭാഗികമായി ഗതാഗതം മുടങ്ങിയിട്ടുണ്ട്. എന്നാല്‍ കെ‌എസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതായാണ് വിവരം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :