ഒല്ലൂര്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായി കെ രാജന്‍

ഇരുമുന്നണികളെയും ഒരുപോലെ പരിഗണിച്ച മണ്ഡലമാണ് തൃശൂര്‍ജില്ലയിലെ ഒല്ലൂര്

തൃശൂര്, സി പി ഐ, കോണ്‍ഗ്രസ്, ബി ഡി ജെ എസ്, ഒല്ലൂര്‍ thrissur, CPI, congress, BDJS, ollur
തൃശൂര്| സജിത്ത്| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (09:38 IST)
ഇരുമുന്നണികളെയും ഒരുപോലെ പരിഗണിച്ച മണ്ഡലമാണ് തൃശൂര്‍ജില്ലയിലെ ഒല്ലൂര്‍. കോണ്‍ഗ്രസിന് വേണ്ടി സിറ്റിംഗ് എം എല്‍ എ എം പി വിന്‍സന്റും സ്ഥാനാര്‍ത്ഥിയായി കെ രാജനും പ്രചാരണരംഗത്ത് സജീവമാണ്. ബി ഡി ജെ എസിനെയാണ് എന്‍ ഡി എ മണ്ഡലത്തില്‍ പരിഗണിച്ചിരിക്കുന്നത്. ജാതിമത സമവാക്യങ്ങള്‍ വിധി നിര്‍ണ്ണയിക്കുന്ന മണ്ഡലത്തില്‍ സജീവ പ്രചാരണത്തിലാണ് എല്ലാ സ്ഥാനാര്‍ഥികളും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആദ്യം പൂര്‍ത്തിയായതും പ്രചരണരംഗത്ത് മുന്നോട്ടുപോയതും നേട്ടമായാണ് സി പി ഐ
വിലയിരുത്തുന്നത്‍. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറികൂടിയായ കെ രാജനാണ് സി പി ഐ സ്ഥാനാര്‍ത്ഥി. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ അദ്ദേഹം നടത്തുന്നത്.

എന്നാല്‍ ഒരു മുഖവുരയും ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് കോണ്‍ഗ്രസിന്റേത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തിലാണ് എം പി വിന്‍സന്റിനെ വീണ്ടും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. വികസനത്തിന് വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യു ഡി എഫ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്.

എസ് എന്‍ ഡി പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ഡി ജെ എസ് പ്രതിനിധി പികെ സന്തോഷാണ് മത്സരരംഗത്തുള്ളത്‍. മലയോര കര്‍ഷകരും, ആദിവാസി സമൂഹവും , ക്രിസ്തീയസഭയും ഒല്ലൂരിന്റെ വിധി തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നടത്തറ, മാടക്കത്തറ, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും ഏതാനും കോര്‍പ്പറേഷന് ഡിവിഷനുകളും ചേരുന്നതാണ് ഒല്ലൂര്‍ മണ്ഡലം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :