തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (08:55 IST)
നടനും ഗായകനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ (52) അന്തരിച്ചു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പഴയകാല നാടക-സിനിമാ ഗാനങ്ങള്‍ കച്ചേരിയുടെ രൂപത്തില്‍ പാടി ശ്രദ്ധേയനായ ഗായകനാണ്‌ തൃക്കൊടിത്താനം സച്ചിദാനന്ദന്‍. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവാണ്‌. ശാന്തം എന്ന സിനിമയിലും ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്‌. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയാണ്‌.

ജയരാജ് സംവിധാനം ചെയ്ത ശാന്തം സിനിമയില്‍ അഭിനയിച്ചിരുന്നു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. ചങ്ങനാശേരി തൃക്കൊടിത്താനം ഗോകുലത്തില്‍ ഭാഗവതാചാര്യന്‍ വെളിനാട് കൃഷ്ണന്‍ നായര്‍- പി കെ രുഗ്മിണിയമ്മ ദമ്പതികളുടെ മകനാണ്. നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ വ്യാഴാഴ്ച മൂന്നരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിലെ സ്മൃതിമണ്ഡപത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും.

വയലാര്‍ രാമവര്‍മ രചിച്ച് എല്‍ പി ആര്‍ വര്‍മ സംഗീതം നല്‍കിയ ‘സ്വര്‍ഗം നാണിക്കുന്നു’ എന്ന നാടകത്തിനുവേണ്ടി തൃക്കൊടിത്താനം ആലപിച്ച ‘പറന്നു പറന്നു പറന്നു ചെല്ലാന്‍’ എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തനാക്കി. കുട്ടികള്‍ക്ക് സൗജന്യമായി സംഗീതം അഭ്യസിപ്പിച്ചിരുന്ന അദ്ദേഹം മ്യൂസിക് തെറപ്പിയും അഭ്യസിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡിനുപുറമെ എസ് പി മ്യൂസിക് സ്കൂളി സംഗീതശിരോമണി അവാര്‍ഡ്, കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായി. അരഡസനിലേറെ സീരിയലുകളില്‍ അഭിനേതാവായിരുന്നു. ഏതാനും ഗാനങ്ങളുടെ സംഗീത സംവിധായകനുമാണ്. അവിവാഹിതനാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :