എംജി കോളേജ് കേസ് പിന്‍‌വലിച്ചതില്‍ പങ്കില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (14:48 IST)
എംജി കോളജിലെ ആര്‍എസ്എസുകാര്‍ പ്രതികളായ ബോംബേറ് കേസ് പിന്‍വലിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍. തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

പേരൂര്‍ക്കട സി ഐ ആയിരുന്നു മോഹനന്‍നായരെ ബോംബെറിഞ്ഞ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 2012 ജൂലൈ 12നാണ് കേസ് പിന്‍വലിച്ചത്. വാര്‍ത്ത വന്നതിന് പിന്നാലെ തീരുമാനത്തില്‍ തനിക്ക് പങ്കില്ലന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്ന് താന്‍ ആഭ്യന്തരമന്ത്രിയല്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും കൈയൊഴിയുന്നത്. ഉത്തരവാദിത്തം തനിക്കാണെന്ന് ചെന്നിത്തല പറയുമെന്ന് കരുതുന്നില്ല. ഉത്തരവാദിത്തം ആര്‍ക്കെന്ന് ഫയലുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേസ് പിന്‍വലിച്ച വിഷയം ആഭ്യന്തരവകുപ്പിനെതിരെ പ്രതിപക്ഷം ശക്തമായി ആയുധമാക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :