മൂന്ന് വയസുകാരി പീഡനത്തെത്തുടര്‍ന്ന് മരിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍

തിരുപ്പൂര്‍| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (16:11 IST)
മൂന്ന് വയസുകാരി ബാലിക ലൈംഗികപീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍
പ്ലസ്‌ടു വിദ്യാര്‍ഥിയെ പോലിസ്‌ അറസ്റ്റ്‌ ചെയ്തു .

വളയന്‍കാട് വാസുകി നഗറില്‍ ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകളാണ്
പീഡനത്തിനിരയായത് . കഴിഞ്ഞ 18 ആം തിയതിയാണ്
സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുവാന്‍ തയ്യാറായത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റിലായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :