പീഡനത്തിരയായി; സഹായം ചോദിച്ചതിന് വീണ്ടും പീഡിപ്പിച്ചു!

ന്യൂയോര്‍ക്ക്| VISHNU.NL| Last Updated: ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (14:03 IST)
പീഡനത്തിരയായി അവശയായ യുവതിയെ സഹായം ചോദിച്ച് ചെന്ന യുവാവും പീഡിപ്പിച്ചു. ന്യൂയോര്‍ക്കിലാണ് സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവതിയെ നിക്കോളാസ് ഐസക് എന്നയാള്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മദ്യപിച്ചതിനാല്‍ ഇയാളുടെ അക്രം എതിര്‍ക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല, ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയേ വലിച്ചിഴച്ചുകൊണ്ടുപോയ ഇയാള്‍ അവിടെയിട്ട് പീഡനത്തിരയാക്കുകയായിരുന്നു.

അവശയായ യുവതി റോഡിലേക്ക് സഹായം പ്രതീക്ഷിച്ച് എത്തി. അവിടെ കണ്ട ഡാങ്കണ്‍ ജാക്സണ്‍ എന്നയാളോട് യുവതി താന്‍ പീഡനത്തിരയായെന്നും തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഡാങ്കണ്‍ യുവതിയേ സഹായിക്കുന്നതിനു പകരം യുവതിയേ വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ബോധരഹിതയായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പരാതിയേ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് രണ്ടുപേരേയും കസ്റ്റഡിയിലെടുത്തു. ഇതില്‍ യുവതിയേ ആദ്യം പീഡനത്തിനിരയായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് പൊലീസ് വെളിപ്പെടുത്തി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :