സൗദിയിൽ വാഹനാപകടം; മൂന്നു മലയാളികൾ മരിച്ചു

  accident , police , saudi , three keralites , അപകടം , കാര്‍ , മരണം , പൊലീസ്
ദമാം| Last Modified ശനി, 9 ഫെബ്രുവരി 2019 (19:22 IST)
സൗദിയിൽ വാഹനാപകടത്തിലാണ് മൂന്നു മലയാളിൽ മരിച്ചു. പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനിൽ തങ്കപ്പൻ, തിരുവനന്തപുരം സ്വദേശി സിയാദ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വന്ന ട്രെയ്‌ലർ ഇടിച്ചായിരുന്നു അപകടം.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈക്കിൽ വെള്ളിയാഴ്‌ച വൈകിട്ട് 6.30നാണ് അപകടമുണ്ടായത്. മാമിൽ നിന്ന് ഇവർ അൽഹസയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. മൂന്നുപേരും അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ജോലിയുടെ ആവശ്യത്തിനായി ഹർദിൽ പോയി മടങ്ങുകയായിരുന്ന സംഘത്തിന്‍റെ വാഹനം കേടായതിനെ തുടർന്ന് സുഹൃത്ത് മുഹമ്മദ് നാസറിന്‍റെ കാറിലായിരുന്നുയാത്ര. മൂന്നു പേരുടെയും മൃതദേഹങ്ങൾ അൽഹസ കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :