സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം പൊലീസ് പിടിയില്‍

വീടുകളിലും ദേവാലയങ്ങളിലുമായി മോഷണം നടത്തിവന്ന വന്‍ കവര്‍ച്ചാ സംഘം പൊലീസ് പിടിയില്‍.

kasarkode, robbery, police arrest കാസര്‍ഗോഡ്, കവര്‍ച്ച, പൊലീസ്, അറസ്റ്റ്
കാസര്‍ഗോഡ്| സജിത്ത്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (17:33 IST)
വീടുകളിലും ദേവാലയങ്ങളിലുമായി മോഷണം നടത്തിവന്ന വന്‍ കവര്‍ച്ചാ സംഘം പൊലീസ് പിടിയില്‍. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടന്ന വന്‍ കവര്‍ച്ചാ കേസുകളിലെ പ്രതിയായ കോഴിക്കോട് സ്വദേശി ഷിജു ഉള്‍പ്പെടെയുള്ള സംഘമാണ് വിദ്യാനഗര്‍ പൊലീസിന്റെ വലയിലായത്.

പാലക്കാട് ആലിക്കര സ്വദേശി മുഹമ്മദ് ഷെറിന്‍, നക്രാജെ ചൂരിപ്പള്ളത്തെ കാസിം ഷഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ട്പേര്‍. പൊയ്‌നാച്ചി സെന്റ് മേരീസ് ചര്‍ച്ചിലും നായന്‍മാര്‍ മൂലയിലെയും ബണ്ടിച്ചാലിലെയും വീടുകളില്‍ കവര്‍ച്ച നടത്തിയത് പിടിയിലായ ഈ സംഘമാണെന്ന് പൊലീസ് അറിയിച്ചു.

ആലമ്പാടിയ്ക്ക് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സംഘം സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :