കേസുമായി മുന്നോട്ട് പോയാൽ കുടുംബത്തെ ഇല്ലാതാക്കും: മയൂഖ ജോണിക്ക് വധഭീഷണി

അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജൂലൈ 2021 (11:14 IST)
സുഹൃത്തിന് നേരിടേണ്ടിവന്ന ലൈംഗിക പീഡനം പുറത്തുവിട്ട ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി. കേസുമായി മുന്നോട്ട് പോയാൽ കുടുംബത്തെയടക്കം ഇല്ലാതെയാക്കും എന്നാണ് ഭീഷണികത്തിൽ പറയുന്നത്. ഇന്ന് രാവിലെയാണ് മയൂഖയ്ക്ക് കത്ത് ലഭിച്ചത്.

വധഭീഷണി കത്ത് ലഭിച്ചതോടെ ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ അറിയിച്ചു. മോശം ഭാഷയാണ് കത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കേസുമായി മുന്നോട്ട് പോയാൽ ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതെയാക്കുമെന്നാണ് പറയുന്നത്.ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ എന്നയാൾ സുഹൃത്തിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്നാണ് മയൂഖയുടെ പരാതി.

കേസിൽ പരാതിക്കാരെ അവഗണിക്കുന്ന രീതിയാണ് പോലീസ് സ്വീകരിച്ചതെന്നും മുൻ വനിതാ കമ്മീഷൻ ചെ‌യർമാൻ ജോസഫൈൻ ഉൾപ്പടെയുള്ളവർ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചെതെന്നും നേരത്തെ മയൂഖ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :