റേഷനരി കിട്ടാതായിട്ട് ഒന്നര മാസമായില്ലേ സഖാവേ? സംവാദത്തിന് താങ്കൾ വരില്ലെന്നറിയാം; കെ സുരേന്ദ്രൻ

സംവാദത്തിന് വെല്ലുവിളിച്ചിട്ട് തോമസ് ഐസക് വരില്ല?

aparna shaji| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2016 (10:31 IST)
സുരേന്ദ്രനടക്കമുള്ള ബി ജെ പി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രൻ. താൻ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് സുരേന്ദ്രൻ ഇന്നലെ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ധനമന്ത്രിയ്ക്കെതിരെ കടുത്ത ഭാഷയിലാണ് രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങളെ ഇനി എത്ര ദിവസം കൂടി അങ്ങേക്കു കബളിപ്പിക്കാനാവും? സംഭരിച്ച നെല്ലിനും നാളീകേരത്തിനും കാശുകൊടുക്കാതെ ആറുമാസമായില്ലേറേഷനരി കിട്ടാതായിട്ട് ഒന്നര മാസമായില്ലേ സഖാവേ? സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടോപിന്നെ കള്ളപ്പണം ഭൂമിയിലാണ് കൂടുതൽ നിക്ഷേപിക്കപ്പെടുന്നത് എന്ന് നാഴികക്കു നാൽപ്പതുവട്ടം പറയുന്ന അങ്ങ് രണ്ടുപ്രാവശ്യം ധനമന്ത്രി ആയിട്ട് അതിനെതിരെ എന്തു നടപടി എടുത്തു?. സംവാദത്തിന് താങ്കൾ വരില്ലെന്നറിയാം. ആകാശവാണി പോലെ താങ്കൾ ഒരുമാസമായി ഏകപക്ഷീയമായി പറഞ്ഞുകൊണ്ടേയിരിക്കുന്നതിന് വലിയ മിടുക്കൊന്നും വേണ്ട എന്നും സുരേന്ദ്രൻ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :