തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി

ഞായര്‍, 4 ഫെബ്രുവരി 2018 (16:29 IST)

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാദിക്കവേ പൊതുഖജനാവ് ധൂർത്തടിച്ചു ധനമന്ത്രി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവയ്ക്കായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് ചെലവഴിച്ചത് 1.20 ലക്ഷം രൂപയെന്നു രേഖകൾ.
 
ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും പിന്നാലെയാണ് ചികിൽസാച്ചെലവ് എഴുതിയെടുത്ത വകയിൽ ധനമന്ത്രിക്കെതിരെയും ആക്ഷപമുയർന്നിരിക്കുന്നത്. ചെലവിൽ 80,000 രൂപയും താമസച്ചെലവായാണു കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുർവേദ ചികിൽസയ്ക്കിടെ 14 തോർത്തുകള്‍ വാങ്ങിയതിന്റെ തുകയും ഐസക് എഴുതിയെടുത്തിട്ടുണ്ട്. 
 
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ കെ ശൈലജയും സർക്കാർ ചെലവിൽ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു. ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയ ഇനത്തിൽ പൊതു ഖജനാവിൽ നിന്നു 49,900 രൂപയാണു കൈപ്പറ്റിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ

കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനിൽ കുമാറും റവന്യു ...

news

തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്, എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം: അമല പോള്‍

ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി അമല പോളിന് ...

news

അണ്ടർ 19 ലോകകപ്പ്; 'അവനെ നോക്കി വെച്ചോ', ഗാംഗുലിയുടെ വാക്കുകൾ വൈറലാകുന്നു

അണ്ടർ 19 ലോകകപ്പ്ഇൽ ഇന്ത്യ നാലാം തവണയും ചാമ്പ്യന്മാർ ആയതോടെ കൗമാര താരങ്ങളെ പ്രശംസിച്ച് ...

news

കഴിഞ്ഞ 89 വർഷവും ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധതിയിൽ ആയിരുന്നുവെന്ന് ഡബ്ല്യുസിസി

മലയാള സിനിമയിൽ ഫെഫ്കയുടെ നേതൃത്വത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി ...

Widgets Magazine