സ്വ​യം രാ​ജി​വ​യ്‌ക്കില്ല, മു​ഖ്യ​മ​ന്ത്രി പറഞ്ഞാല്‍ രാജി; ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം - മന്ത്രി തോമസ് ചാണ്ടി

സ്വ​യം രാ​ജി​വ​യ്‌ക്കില്ല, മു​ഖ്യ​മ​ന്ത്രി പറഞ്ഞാല്‍ രാജി: മന്ത്രി തോമസ് ചാണ്ടി

  thomas chandy , LDF government , land case , lake resort , pinarayi vijayan , പിണറായി വിജയന്‍ , ആലപ്പുഴ , തോമസ് ചാണ്ടി , റവന്യൂമന്ത്രി , കൈയേറ്റം
ആലപ്പുഴ| jibin| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (20:35 IST)
സ്വ​യം രാ​ജി​വ​യ്ക്കാ​നി​ല്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ പ​റ​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യ്യാറാണ്. ​ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. കൈയേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്ക്കാന്‍ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോപണം നിയമസഭാ സമിതിയോ വിജിലൻസോ അന്വേഷിക്കട്ടെ. വിഷയത്തില്‍ മുനിസിപ്പാലിറ്റി ഇടപെടേണ്ട ആവശ്യമില്ല. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കൈയേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

നേരത്തെ, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിർമിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോർട്ടു നൽകിയിരുന്നു. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉൾപ്പെടെയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗണ്‍സിൽ നോട്ടീസ് അയച്ചിരുന്നു.

നഗരസഭ ലേക് പാലസിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് നഗരസഭയ്ക്കുണ്ടായ നഷ്ടം ഈടാക്കാനും നഗരസഭ കൗണ്‍സിലില്‍ തീരുമാനമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; ...

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; പരിഗണന പട്ടികയില്‍ തോമസ് ഐസക് മുതല്‍ പി.രാജീവ് വരെ
അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, ...

തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി ...

തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി
ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. പ്രസിഡന്റ് ...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തിരുവെയ്ക്കിതിര്‍ത്തിരുവ ഇന്ത്യയ്‌ക്കെതിരെ 100% ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്
കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ...