ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ തകര്‍ന്നു

ഇടുക്കി , തൊടുപുഴ , ഉരുള്‍പൊട്ടല്‍
തൊടുപുഴ| jibin| Last Modified ശനി, 21 ജൂണ്‍ 2014 (12:26 IST)
ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പാച്ചില്‍ മൂലം മൂന്നു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ജില്ലയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കീരിത്തോടിനു സമീപമാണ് ഉരുള്‍പൊട്ടല്‍ നടന്നത്.

ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇരുമ്പുപാലത്തിന് സമീപം മണ്ണിടിഞ്ഞ് നേര്യമംഗലം-കട്ടപ്പന സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :