ഡീന്‍ കുര്യാക്കോസ് തോറ്റത് ഡിസിസിയുടെ പിടിപ്പുകേട്: പിടി തോമസ്

ഡീന്‍ കുര്യാക്കോസ്,ഇടുക്കി,തെരഞ്ഞെടുപ്പ് തോല്‍‌വി,പിടി തോമസ്
തൊടുപുഴ| VISHNU.NL| Last Updated: ശനി, 7 ജൂണ്‍ 2014 (12:16 IST)
ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തോല്‍വിക്കു കാരണം ഡിസിസി നേതൃത്വത്തിന്റെ പ്രചാരണത്തിലെ പിടിപ്പുകേടുമൂലമാണെന്ന് മുന്‍ എംപി പിടി തോമസ്. ഡീനിന്റെ പരാജയം നിര്‍ഭാഗ്യകരമാണ്. ജയിക്കാമായിരുന്ന സീറ്റാണ് നഷ്ടപ്പെടുത്തിയത്.

ഇടുക്കിയിലെ തോല്‍വിയെ കുറിച്ച് പരിശോധിക്കുന്ന സുരേഷ് ബാബു കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കില്ലെന്നും അദേഹം പറഞ്ഞു.ജോയ്‌സ് ജോര്‍ജ് എം.പിയുടെയും കുടുംബത്തിന്റെയും കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിനെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നതും ഡീനിന്റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നും പിടി തോമസ് പറഞ്ഞു.

ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളാണ് പരാജയ കാരണമെന്ന് പറയുന്നത് ശരിയല്ലെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിക്ക് ഇടുക്കിയില്‍ ഇരട്ടി വോട്ട് ലഭിച്ചു. റിപ്പോര്‍ട്ടാണ് കാരണമെങ്കില്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് വേണ്ടത്.

ജയിക്കാമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടു മാത്രമാണെന്നും അതിനു മറ്റാരെയും പഴിപറയണ്ടകാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :