തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 7 മെയ് 2016 (14:31 IST)
ഭര്‍ത്താവിനും മകനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ചവിട്ടി നിലത്തിട്ട ശേഷം അഞ്ചര പവന്റെ താലിമാല കവര്‍ന്നു. വെഞ്ഞാറമുടിനടുത്ത് ആനച്ചല്‍ റോഡിലെ വിജനമായ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബൈക്കില്‍ നിന്ന് വീണതിനെ തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാഗരുര്‍ ലാല്‍ഭവനില്‍ മോഹന്‍ ലാലിന്റെ ഭാര്യയായ രഞ്‌ജിനി(24)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആനച്ചാലിലുള്ള രഞ്‌ജിനിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ രണ്ടംഗ സംഘം ഇവരെ ആക്രമിച്ചത്. രഞ്‌ജിനി ബൈക്കില്‍ നിന്ന് തെറിച്ച് വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന്റെ മറുവശത്തേക്ക് മറിഞ്ഞു വീണെങ്കിലും ഭര്‍ത്താവും മകളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മാല മോഷ്ടിച്ച സംഘം അതേ ബൈക്കില്‍ തന്നെ രക്ഷപെട്ടു. വെഞ്ഞാറമുട് പൊലീസീല്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയ ശേഷമാണ് രഞ്‌ജിനിയെ ആശുപത്രിയിലെത്തിച്ചത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി ചന്ദ്രരശേഖരന്‍ പിള്ള സംഭവ സ്‌ഥലം സന്ദര്‍ശിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.