തിരുവനന്തപുരം|
സജിത്ത്|
Last Updated:
ബുധന്‍, 4 മെയ് 2016 (14:55 IST)
പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ
ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിര്‍ഭയ കേന്ദ്രത്തിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ത്താണ്ഡം സ്വദേശിനിയായ കൃഷ്ണപ്രിയയാണ് ആത്മഹത്യ ചെയ്തത്.
പാലക്കാട് നിര്‍ഭയ കേന്ദ്രത്തിലായിരുന്നു ഈ പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇന്നലെയായിരുന്നു കുട്ടിയെ പൂജപ്പുരയിലേക്ക് കൊണ്ട് വന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കുട്ടിയെ കാണുന്നതിനു വേണ്ടിയായിരുന്നു ഇത്.
പൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും രാവിലെ കുളിക്കാനായി പോയ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചില്‍ നടത്തിയപ്പോളാണ് കുട്ടിയെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.