'അമ്മയും പെങ്ങളുമൊക്കെ വീട്ടില്‍ സുഖമായിട്ടിരിക്കുന്നോ' - ഓര്‍മ്മപ്പെടുത്തലുമായി നിപിന്‍ നാരായണന്‍

കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ നിന്നും നമ്മുടെ നാട് പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നതിന് തെളിവാണ് ജിഷ എന്ന പെണ്‍‌കുട്ടി. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കേരള സമൂഹം ശക്തമായി ത

rahul balan| Last Updated: ചൊവ്വ, 3 മെയ് 2016 (18:24 IST)
കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ നിന്നും നമ്മുടെ നാട് പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നതിന് തെളിവാണ് ജിഷ എന്ന പെണ്‍‌കുട്ടി. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കേരള സമൂഹം ശക്തമായി തന്നെ പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്താറില്ലെന്നതിന് തെളിവാണ് പെരുമ്പാവൂരിലെ സംഭവം.

ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി പിച്ചിചീന്തിയപ്പോള്‍ കേരള ജനതയൊന്നാകെ പ്രതികരിച്ചു. പ്രതിഷേധ കൂട്ടായ്മകള്‍, ഫേസ്ബുക്ക് കാമ്പയിനുകള്‍, വായ്മൂടിക്കെട്ടിയുള്ള പ്രകടനങ്ങള്‍ എന്നിങ്ങനെ പ്രതിഷേധം ആഞ്ഞടിച്ചു. എങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് യാതൊരുവിധ കുറവും സംഭവിച്ചില്ല.

ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും പ്രതിഷേധം പ്രകടനങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മയിലും മാത്രം ഒതുങ്ങിയാല്‍ മാത്രം പോരെന്ന ഒര്‍മ്മപ്പെടുത്തലാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റും ഡിസൈനറും എഴുത്തുകാരനുമായ നിപിന്‍ നാരായണന്റെ വരയും എഴുത്തും. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അദ്ദേഹത്തിന്റെ
പ്രതികരണം. 18,000-ത്തോളം പേര്‍ നിപിന്റെ ഫേസ്ബുക്ക് വാളില്‍ നിന്നും ഷെയര്‍ ചെയ്തത്. ഏഴായിരത്തോളം ലൈക്കുകളും. വാട്ട്‌സ് അപ്പിലൂടെയും പ്രചരിക്കപ്പെട്ടു ജിഷയുടെ കൊലപാതകത്തോടുള്ള നിപിന്റെ പ്രതിഷേധം.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :