മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയുമെന്ന് രേഖകള്‍

മെത്രാൻ കായൽ നികത്തലിന് അനുമതി നൽകാൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടതിന് തെളിവ്

തിരുവനന്തപുരം, ഉമ്മന്‍ ചാണ്ടി, ജിജി തോംസണ്‍, വി എം സുധീരന്‍, അടൂര്‍ പ്രകാശ് thiruvananthapuram, oommen chandi, jiji thomson, v m sudheeran, adur prakash
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (11:06 IST)
മെത്രാൻ കായൽ നികത്തലിന് അനുമതി നൽകാൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടതിന് തെളിവ്. കായൽ നികത്താൻ അനുമതി നൽകരുതെന്ന റവന്യൂ വകുപ്പിന്റെ നിർദേശം ഇരുവരും തള്ളി. ഇതു സംബന്ധിച്ച രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മെത്രാന്‍കായല്‍, കടമക്കുടി നികത്തല്‍ എന്നീ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസത്തിനായി 47 ഏക്കര്‍ നെല്‍വയലും കുമരകം മെത്രാന്‍ കായലില്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും മണ്ണിട്ടു നികത്താനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഈ പദ്ധതി വന്‍ വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തരവ് പിന്‍വലിക്കണമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2010 ജൂലൈ 17ന് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവ് തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :