സര്‍ക്കാര്‍ 500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സര്‍ക്കാരിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായതിനെ തുടര്‍ന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം 500 കോടി രൂപ സമാഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (17:29 IST)
സര്‍ക്കാരിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായതിനെ തുടര്‍ന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം 500 കോടി രൂപ സമാഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഏപ്രില്‍ 18 ന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ കടപ്പത്രങ്ങളുടെ ലേലം നടക്കും.

ഏപ്രില്‍ 18 ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍ ബാങ്കിങ്ങ് സൊല്യൂഷന്‍ (ഇ-കുബേര്‍) സംവിധാനത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ലേലത്തിനുളള ബിഡുകള്‍ സമര്‍പ്പിക്കാം. മത്സരാധിഷ്ഠിത ബിഡുകള്‍ രാവിലെ 10.30 നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലും, മത്സരാധിഷ്ഠിതമല്ലാത്തവ രാവിലെ 10.30 നും 11.30 നും ഇടയിലും സമര്‍പ്പിക്കാം.

10 വര്‍ഷ കാലാവധിയുളളതാണ് കടപ്പത്രങ്ങള്‍ . സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് മുതല്‍ മുടക്കുന്നതിനാണ് പണം സമാഹരിക്കുന്നത്. വിശദാംശങ്ങള്‍ അടങ്ങിയ ഏപ്രില്‍ 12 ലെ SS-1/113/2016-Fin വിജ്ഞാപനം ധനകാര്യവകുപ്പിന്റെ www.finance.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :