ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല; അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല

തിരുവനന്തപുരം| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (09:54 IST)
അനന്തപുരിയില്‍ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ ഇരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു.

മാധ്യമപ്രവര്‍ത്തകരായ സുല്‍ത്താന്‍ബത്തേരി കുറക്കണ്ടി പുതുപ്പറമ്പ് ഹൗസില്‍ ജോയല്‍ സി ജോസ് (25), കോഴിക്കോട് മണ്ണാത്തിവയല്‍ ഗോകുലത്തില്‍ എസ് വിനേഷ്കുമാര്‍ (34), കോട്ടയം മേല്‍വെള്ളൂരില്‍ വി കെ രതിമോള്‍ (26), ഗ്രാഫിക് ഡിസൈനറും കാസര്‍കോട് നീലേശ്വരം സ്വദേശിയുമായ പി സി നൗഷാദ്(31), നീലേശ്വരം ചേരമല്‍ ഹൗസില്‍ സി എച്ച് ഹനീഫ (39), കോഴിക്കോട് കുട്ടോത്ത് കുന്നുമ്മല്‍ വീട്ടില്‍ അശോക് കുമാര്‍ (52) എന്നിവരാണ് പിടിയിലായത്.

ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. രാത്രിയോടെ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വൈകുന്നേരം അഞ്ചുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇവരെയും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :