ചാരായം വാറ്റി വിൽപ്പന നടത്തിയ അധ്യാപിക അറസ്റ്റിൽ

വ്യാജചാരായ വില്‍പ്പന: അദ്ധ്യാപിക അറസ്റ്റില്‍

ഹരിപ്പാട്| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (11:42 IST)
വ്യാജചാരായം വാറ്റി വില്‍പ്പനയുമായി ബന്ധപ്പെട്ട് അദ്ധ്യാപികയെയും സഹായിയേയും എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ വാഹന പരിശോധന നടത്തവേയാണ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച ചിങ്ങോലി അരീക്കത്തറ സ്വദേശി രജീഷ് കുമാര്‍ എന്ന 39 കാരനെ പത്ത് ലിറ്റര്‍ ചാരായവുമായി പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കായം‍കുളത്തെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയും ചിങ്ങോലി സ്വദേശിയുമായ അനിത (43) യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാറ്റുചാരായവും കോടയും പിടിച്ചത്. സൈനികനായ ഓമനക്കുട്ടനാണ് അനിതയുടെ ഭര്‍ത്താവ്.

സമീപത്തെ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് വിറ്റഴിക്കാനായി വ്യാജചാരായം ഉണ്ടാക്കാനായി വീടിന്‍റെ മുകളിലത്തെ നിലയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും കണ്ടെത്തി. രജീഷ് കുമാറിനെയും അനിതയേയും അറസ്റ്റ് ചെയ്ത് ഹരിപ്പാട് ജൂഡീഷ്യല്‍ഫ്അസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :