നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം: ഇന്ന് അവസാന ദിവസം

മേയ് പതിനാറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നു വൈകിട്ട് 3 മണിയോടെ സമാപിക്കും.

തിരുവനന്തപുരം, തെരഞ്ഞെടുപ്പ് thiruvananthapuram, election
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (11:50 IST)
മേയ് പതിനാറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നു വൈകിട്ട് 3 മണിയോടെ സമാപിക്കും.

കഴിഞ്ഞ ദിവസം വൈകിട്ടു വരെ സംസ്ഥാനത്തൊട്ടാകെ 912 പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 283 പത്രികകള്‍ സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. മേയ് രണ്ടാം തീയതിയാണ് പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിനം.

മേയ് രണ്ടിനു ശേഷം മാത്രമാവും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം അറിയാന്‍ കഴിയുന്നത്. എത്ര അപരന്മാരും വിമതന്മാരും ഉണ്ടാവും അറിയാന്‍ കഴിയും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ എന്നിവര്‍ ഇന്നാണു പത്രിക സമര്‍പ്പിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :