പരവൂര്‍ വെടിക്കെട്ടപകടം: ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ 35 ലക്ഷം രൂപയുടെ സഹായം നല്‍കി

പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഇന്‍ഫോസിസ് ഫൌണ്ടേഷന്‍റെ 35 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളും മറ്റും നല്‍കി.

തിരുവനന്തപുരം, പരവൂര്‍, വെടിക്കെട്ട് thiruvananthapuram, paravur, fireworks
തിരുവനന്തപുരം| സജിത്ത്| Last Updated: വെള്ളി, 29 ഏപ്രില്‍ 2016 (11:50 IST)
പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഇന്‍ഫോസിസ് ഫൌണ്ടേഷന്‍റെ 35 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളും മറ്റും നല്‍കി.

നാലു വെന്‍റിലേറ്ററുകള്‍, 15 ആല്‍ഫാ ബെഡുകള്‍, 2 ലക്ഷം രൂപ വില വരുന്ന പൊള്ളല്‍ ചികിത്സാ മരുന്നുകള്‍, 500 ബെഡ്ഷീറ്റുകള്‍ എന്നിവയാണു ഇന്‍ഫോസിസ് നല്‍കിയത്. ഇവകള്‍ കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് ഡെ‍വലപ്‍മെന്‍റ് മേധാവി സുനില്‍ ജോസാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസിനു കൈമാറിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :